Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിൽനിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാടും പശ്ചിമ ബംഗാളും

കേരളത്തിൽനിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്‌നാടും പശ്ചിമ ബംഗാളും
, വ്യാഴം, 25 ഫെബ്രുവരി 2021 (11:24 IST)
കേരളത്തിൽ കൊവിഡ് വ്യപനത്തിൽ മാറ്റമില്ലാത്ത പശ്ചാത്തലത്തിൽ കേരലത്തിൽനിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്‌നാടും പശ്ചിമ ബംഗാളും. കേരളത്തിൽനിന്ന് എത്തുന്നവർക്ക് ഒരാഴ്ചത്തെ ഹോം ക്വാറന്റീൻ തമിഴ്‌നാട് നിർബന്ധമാക്കി. വിമാനത്തിൽ എത്തുന്നവർ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ വിനോദ സഞ്ചാരികൾ ക്വാറന്റീൻ ബാധകമായിരിയ്ക്കില്ല. പകരം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും, ഊട്ടി ഉൾപ്പടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടകം എന്നിവിടങ്ങളിൽനിന്നും എത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് പശ്ചിമ ബംഗാളും നിർദേശം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പശ്ചിമ ബംഗാൾ സർക്കാർ ഉത്തരവ് പുറത്തിറക്കി. ശനിയാഴ്ച ഉച്ചയ്ക്കു 12 മുതൽ ഉത്തരവ് പ്രാബല്യത്തില്‍ വരും. യാത്രയ്ക്ക് 72 മണിക്കൂര്‍ മുൻപ് നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ വിമാനത്തില്‍ ബംഗാളില്‍ ഇറങ്ങാന്‍ കഴിയൂ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൻഡിഎയിലേയ്ക്ക് മുസ്‌ലിം ലീഗ് വന്നാലും സ്വീകരിയ്ക്കും: ശോഭ സുരേന്ദ്രൻ