പിണറായി വിജയന്‍ മുണ്ടുടുത്ത മോദി; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഐ രംഗത്ത് - എകെ ബാലനും വിമര്‍ശനം
പാളയത്തില്‍ പട; പിണറായി വിജയന്‍ മുണ്ടുടുത്ത മോദിയെന്ന് സിപിഐ
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ. പിണറായി മുണ്ടുടുത്ത മോദിയാണെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നത്. സമകാലിക സംഭവങ്ങളില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളെ ചൊല്ലിയായിരുന്നു വിമര്‍ശനം.
സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ മുഖ്യമന്ത്രി അടക്കി ഭരിക്കേണ്ടതില്ല. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ യോഗം മുഖ്യമന്ത്രി വിളിച്ചത് ശരിയായ നടപടിയല്ലെന്നും യോഗം വ്യക്‌തമാക്കി. സിപിഐ മന്ത്രിമാരെ വിമർശിച്ച എകെ ബാലനെതിരേയും യോഗത്തിൽ രൂക്ഷ വിമർശനമുണ്ടായി.
നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയതില്‍ സിപിഐ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കൂടാതെ സംസ്ഥാനം പൊലീസിന്റെ പ്രവര്‍ത്തന രീതിയേയും സിപിഎം നേതാക്കള്‍ സിപിഐ മന്ത്രിമാരെ വിമര്‍ശിക്കുന്നതിനെതിരെയും സിപിഐ നേരത്തെ രംഗത്തെത്തിയിരുന്നു.