Select Your Language

Notifications

webdunia
webdunia
webdunia
webdunia

പികെ ശശിയെ സിപിഐഎം പുറത്താക്കി

PK Sasi, KTDC chairman, CPM rift,Kerala News
പികെ ശശിയെ സിപിഐഎം പുറത്താക്കി. സിപിഐഎം സംസ്ഥാന സെക്രട്ടറിയ്ക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് പി കെ ശശിക്കെതിരെ നടപടി. സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ശശിയെ പുറത്താക്കിയത്. പിന്നാലെ പ്രതികരണവുമായി പി കെ ശശിരംഗത്തെത്തി.
 
പുറത്താക്കാനുള്ള സമ്പൂര്‍ണ്ണ അധികാരം പാര്‍ട്ടിക്ക് ഉണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഎം ബന്ധം അവസാനിച്ചെന്നും എന്നാല്‍ പോരാട്ടം തുടരുമെന്നും കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പികെ ശശി പറഞ്ഞു. അതേസമയം സംസ്ഥാന നിയമസഭാ തിരെഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ മണ്ഡലത്തില്‍ മറ്റാരുടെയും പേര് പരിഗണനയിലില്ല. ആറന്മുളയില്‍ എം ടി രമേശ് മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ ആര്‍ ശ്രീലേഖയ്ക്കാണ് സാധ്യത. 
 
കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കും. മണ്ഡലത്തില്‍ അനൗദ്യോഗികമായ പ്രചാരണം സുരേന്ദ്രന്‍ ആരംഭിച്ചു കഴിഞ്ഞു. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസും മത്സരിക്കും. പാലക്കാട് ശോഭാ സുരേന്ദ്രനും പാര്‍ട്ടി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനുമായിരുന്നു പരിഗണനയില്‍ ഉണ്ടായിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Exclusive: തളിപ്പറമ്പിലേക്ക് പി.ജയരാജൻ? വമ്പൻ നീക്കവുമായി സിപിഎം