Webdunia - Bharat's app for daily news and videos

Install App

മാണിയെ വേണ്ടെന്ന് നിലപാടില്‍ ഉറച്ച് സി പി ഐ കേന്ദ്ര നേതൃത്വവും

മാണിയെ മുന്നണിയിലേക്കെടുക്കില്ല?

Webdunia
വെള്ളി, 23 മാര്‍ച്ച് 2018 (11:02 IST)
കെ എം മാണിയെ മുന്നണിയിലേക്ക് എടുക്കേണ്ടെന്ന തീരുമാനത്തില്‍ ഉറച്ച് സി പി ഐ. സി പി ഐയുടെ നിലപാടില്‍ സംസ്ഥാന നേതൃത്വം ഉറച്ചു നിന്നതോടെ ദേശിയ നേതൃത്വത്തിന്റെ അംഗീകാരം. കേരളാ കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു.  
 
വരുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയെ സഹകരിപ്പിക്കാന്‍ സിപിഎം -സിപിഐ ധാരണയായിരുന്നു. എന്നാല്‍ യോഗ തീരുമാനം പുറത്തു വന്നതോടെ എതിര്‍പ്പുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തുകയായിരുന്നു.
 
ഇത് ദേശീയ നേതൃത്വം ചര്‍ച്ച ചെയ്യികയും മാണിയെ സഹകരിപ്പിക്കാന്‍ ഏകദേശ ധാരണ ആവുകയും ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേരളത്തിലെ നേതൃത്വം എടുക്കട്ടെ എന്നായിരുന്നു യോഗത്തില്‍ സിപിഐ ദേശീയ നേതൃത്വം എടുത്ത നിലപാട്.
 
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനം അധികം വൈകില്ലെന്ന് കെ.എം. മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എല്ലാവര്‍ക്കും ഒരു ‘സര്‍പ്രൈസ്’ ആയി പ്രവേശനം ഉണ്ടാകുമെന്നായിരുന്നു മാണി പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments