Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ടോക് ഷോയുടെ മറവില്‍ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം

‘നാം മുന്നോട്ടി’ന്റെ പ്രൊഡ്യൂസറെ പുറത്താക്കി

മുഖ്യമന്ത്രിയുടെ ടോക് ഷോയുടെ മറവില്‍ മാധ്യമപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം
, വ്യാഴം, 22 മാര്‍ച്ച് 2018 (07:43 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിവാര ടോക് ഷോയായ നാം മുന്നോട്ട് പരിപാടിയുടെ മറവില്‍ മാധ്യമ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രൊഡ്യൂസറെ പുറത്താക്കി. മാധ്യമപ്രവര്‍ത്തകയുടെ ലൈംഗീകാരോപണത്തെ തുടര്‍ന്നാണ് നടപടി. സിഡിഎസ് ജീവനക്കാരനായ സപ്‌നേഷിനെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.
 
മറ്റൊരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ സ്പനേഷ് രണ്ടു തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി. ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെങ്കിലും വിവാദങ്ങള്‍ സ്രഷ്ടിക്കേണ്ടെന്ന് പറഞ്ഞ് ഒതുക്കി തീര്‍ക്കാനായിരുന്നു അവര്‍ ശ്രമിച്ചതെന്ന് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
 
കഴിഞ്ഞ സെപ്തംബറില്‍ കൂടെയുള്ള വനിതാ റിപ്പോര്‍ട്ടറെയും തന്നെയും സപ്‌നേഷ് ഇടപഴഞ്ഞിയിലെ വാടകവീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്.  സ്ഥലത്തുനിന്നും കുതറിയോടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
 
സംഭവം വാര്‍ത്തയായതോടെയാണ് ഇപ്പോള്‍ പ്രൊഡ്യൂസര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും, ജനാഭിപ്രായം അറിയുന്നതിനും പരാതികള്‍ അറിയുന്നതിനുംവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയാണ് നാം മുന്നോട്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം; കോവളത്ത് കാണാതായ വിദേശവനിതയെന്ന് സംശയം