Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുഎപിഎ അറസ്റ്റ്: പൊലീസിനെതിരെ പ്രമേയം പാസാക്കി സിപിഎം. അലന് നിയമ സഹായം നൽകും, അറസ്റ്റിലായത് നഗര മവോയിസ്റ്റുകൾ എന്ന് പൊലീസ്

യുഎപിഎ അറസ്റ്റ്: പൊലീസിനെതിരെ പ്രമേയം പാസാക്കി സിപിഎം. അലന് നിയമ സഹായം നൽകും, അറസ്റ്റിലായത് നഗര മവോയിസ്റ്റുകൾ എന്ന് പൊലീസ്
, ഞായര്‍, 3 നവം‌ബര്‍ 2019 (10:46 IST)
കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം അരോപിച്ച് സിപിഎം പ്രവർത്തകരായ യുവാക്കളെ അറസ്റ്റ് ചെയ്ത സഭവത്തിൽ പൊലീസിനെതിരെ പ്രമേയം പാസാക്കി. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മറ്റി. അറസ്റ്റിലായ അലന് നിയമസഹായം നൽകുമെന്ന് പന്നിയങ്കര ലോക്കൽ കമ്മറ്റി വ്യക്തമാക്കി. 
 
യുവാക്കളെ അറസ്റ്റ് ചെയ്തത് ധൃതി പിടിച്ച നടപടിയായിരുന്നു എന്ന് പ്രമേയത്തിൽ പറയുന്നു. യുഎപിഎ നിയമത്തിന്റെ ദുരുപയോഗമാണ് പന്തീരങ്കാവിൽ നടന്നത്. ലഘുലേഖയോ നോട്ടീസോ കൈവശംവക്കുന്നത് യുഎ‌പിഎ ചുമത്തേണ്ട കുറ്റമല്ല. പൊലീസ് നടപടി ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുന്നതാണെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
 
അറസ്റ്റിലായവർ നഗര മാവോയിസുകളാണെന്നും. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത് എന്നുമാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ സർക്കാരിനും പൊലീനും എതിരെ വ്യാപക പ്രതിഷേധം പാർട്ടി ഘടകങ്ങളിൽ നിന്നുതന്നെ ഉയരുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവരങ്ങൾ ചോർന്നതായി രണ്ട് തവണ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു, വെളിപ്പെടുത്തലുമായി വാട്ട്സ് ആപ്പ്