Publish Date: Fri, 03 Dec 2021 (08:14 IST)
Updated Date: Fri, 03 Dec 2021 (08:16 IST)
സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. സന്ദീപ് കുമാറിന്റെ കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസ് ക്രിമിനലുകള്‍ ആണെന്ന് സിപിഎം ആരോപിച്ചു. പൊലീസ് അന്വേഷണം നടക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക സൂചന.