വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യമൊഴുകും; 35 ഫോര്‍ സ്‌റ്റാര്‍ ബാറുകള്‍ തുറക്കാന്‍ സിപിഎം നീക്കം
കൂടുതല്‍ കള്ള് ഷാപ്പുകള്‍ക്കൊപ്പം 35 ഫോര്‍ സ്‌റ്റാര്‍ ബാറുകളും തുറക്കുന്നു
കഴിഞ്ഞ സര്‍ക്കാരിന്റെ മദ്യനയം പൊളിച്ചെഴുതുന്നു, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ അടഞ്ഞുകിടക്കുന്ന ഫോർ സ്റ്റാർ ബാറുകൾ തുറക്കാൻ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇതു സംബന്ധിച്ച ധാരണ രൂപപ്പെട്ടത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇപ്പോൾ അടഞ്ഞുകിടക്കുന്ന 35 ഫോർ സ്റ്റാർ ബാറുകൾ തുറക്കുകയും പ്രവർത്തന സമയം കൂട്ടുകയും ചെയ്യണം. ഓരോ വര്‍ഷവും 10 ശതമാനം ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കും. കൂടുതല്‍ കള്ള് ഷാപ്പുകള്‍ തുറക്കും. മദ്യസൽക്കാരത്തിനുള്ള ലൈസൻസ് ഫീസ് കുറയ്ക്കും - എന്നീ തീരുമാനങ്ങളാണ് സി പി എം എടുത്തിരിക്കുന്നത്. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം പ്രഖ്യാപിക്കും.
മദ്യ നിയന്ത്രണം നടപ്പിലാക്കിയതോടെ യുവാക്കളും വിദ്യാര്‍ഥികള്‍ മറ്റു മയക്കുമരുന്നുകള്‍ തേടുന്ന അവസ്ഥ ഭയാനകമാം വണ്ണം വര്‍ദ്ധിച്ചെന്നും യോഗം ചര്‍ച്ച ചെയ്തു.
വിനോദസഞ്ചാര മേഖലയിലെ മാന്ദ്യം മറികടക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് സി പി എം വ്യക്തമാക്കുന്നു. എൽഡിഎഫിൽ നിന്ന് തീരുമാനത്തിന് എതിര്‍പ്പുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക ഇടതുമുന്നണി യോഗം ചേർന്നതിനുശേഷം ഈ മാസം തന്നെ പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സർക്കാരിന്റെ ശ്രമം.
അതേസമയം, ബാറുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ മദ്യവിരുദ്ധ സമിതകള്‍ രംഗത്തെത്തി. പ്രതിപക്ഷത്തു നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടാകുമെങ്കിലും തീരുമാനം നടപ്പാക്കാനാണ് സിപിഎം തീരുമാനം.