എംപി വി മുരളീധരന്റെയും ഷംസീര്‍ എംഎല്‍എയുടെയും വീടിനു നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു - അശാന്തമായി കണ്ണൂര്‍

എംപി വി മുരളീധരന്റെയും ഷംസീര്‍ എംഎല്‍എയുടെയും വീടിനു നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു - അശാന്തമായി കണ്ണൂര്‍

Webdunia
ശനി, 5 ജനുവരി 2019 (07:15 IST)
ശബരിമല യുവതീപ്രവേശത്തില്‍ സംസ്ഥാനത്ത് ആക്രമണം തുടരുന്നു. സിപിഎം നേതാക്കളായ എ എൻ ഷംസീറിന്റെയും പി ശശിയുടെയും വീടുകളിലേക്കു ബോംബേറുണ്ടായതിനു പിന്നാലെ ബിജെപി എംപി വി മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടു.

മുരളീധരന്റെ തലശ്ശേരി വാടിയിൽപീടികയിലെ തറവാട് വീടിനു നേരെയാണു അർധരാത്രിയോടെ ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോൾ എംപിയുടെ പെങ്ങളും  ഭർത്താവും ആണ് വീട്ടിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ല.

ഷംസീർ എംഎൽഎയുടെ  വീടിന് നേരെ ബോംബേറ് നടന്നതിനു പിന്നാലെ കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. ഷംസീറിന്‍റെ  തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല.

തലശ്ശേരി ആർഎസ്എസ് വിഭാഗ് സംഘചാലക് കൊളക്കൊട്ടിൽ ചന്ദ്രശേഖരന്റെ വീട് വെളളിയാഴ്ച വൈകിട്ട് ഒരു സംഘം അടിച്ചുതകർത്തിരുന്നു. അതേസമയം സംഘർഷ ബാധിത പ്രദേശങ്ങളിൽ വ്യാപകമായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments