Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സിപിഎം; തീരുമാനം എറണാകുളം ജില്ലാ കമ്മറ്റിയുടേത്

അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സിപിഎം; തീരുമാനം എറണാകുളം ജില്ലാ കമ്മറ്റിയുടേത്

അഭിമന്യുവിന്റെ കുടുംബത്തെ ഏറ്റെടുക്കുമെന്ന് സിപിഎം; തീരുമാനം എറണാകുളം ജില്ലാ കമ്മറ്റിയുടേത്
കൊച്ചി , ബുധന്‍, 4 ജൂലൈ 2018 (19:33 IST)
എറണാകുളം മഹാരാജാസ് കോളേജിൽ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സിപിഎം.

അഭിമന്യുവിന്റെ കുടുംബത്തിന് പുതിയ വീട് നിര്‍മിച്ച് നല്‍കും. സഹോദരിയുടെ വിവാഹ ചിലവും പാര്‍ട്ടി വഹിക്കും. മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കുമെന്നും സിപിഎം എറണാകുളം ജില്ലാ കമ്മറ്റി വ്യക്തമാക്കി.

ആക്രമണത്തില്‍ പരിക്കേറ്റ അര്‍ജുന്‍റെയും വീനീതിന്‍റെയും ചികിത്സാചെലവുകളും പാര്‍ട്ടി വഹിക്കും. ഇതിനായി ഈ മാസം 15,16 തീയതികളില്‍ എറണാകുളം ജില്ലയില്‍ ഹുണ്ടിക പിരിവ് നടത്തുമെന്നും സിപിഎം ജില്ലാ കമ്മറ്റി അറിയിച്ചു.

എസ്ഡിപിഐയുടെ വർഗീയ രാഷ്ട്രീയത്തിനെതിരെ ഈ മാസം ഒമ്പതിന് എറണാകുളം ടൗൺഹാളിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യാജ സന്ദേശങ്ങൾ നിയന്ത്രിക്കാൻ വാട്സാപ്പിന് കേന്ദ്രസർക്കാരിന്റെ നിർദേശം