മാനസിക വൈകല്യമുള്ള വൃദ്ധയെ പീഡിപ്പിച്ചു; ഒരാൾ പിടിയില്‍
വൃദ്ധയെ പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ
മാനസിക വൈകല്യമുള്ള വൃദ്ധയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വൃദ്ധയെ ചെങ്കല്‍ നൊച്ചിയൂര്‍ നീരാഴി വെട്ടിവിള കടമ്പറക്കല്‍ പുത്തന്‍ വീട്ടില്‍ ക്രിസ്റ്റിയാണു പീഡിപ്പിച്ചത്.
ജനുവരി എട്ടിനു രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു അക്രമം നടത്തിയത്. വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെടുകയും തുടര്‍ന്ന് ആലുവയില്‍ എത്തി ഒളിവില്‍ കഴിയുകയുമായിരുന്നു.
നിരവധി മോഹണ കേസുകളില്‍ പ്രതിയാണു ക്രിസ്റ്റിന്‍ എന്ന് പൊലീസ് പറഞ്ഞു. മോഷണത്തിനുള്ള ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണ് പീഡന കേസില്‍ പെട്ടത്. പാറശാല എസ്.ഐ എസ്.ബി.പ്രവീണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയ പിടികൂടിയത്.