വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. എളവള്ളി കൈതാരത്ത് സോബിയത്ത് (16), പുലിക്കോട്ടില്‍ ഷാജു മകന്‍ മനീഷ് (16) എന്നിവരാണു പെരുവല്ലൂര്‍ സര്‍ക്കാര്‍ യു പി സ്കൂളിനടുത്തുള്ള വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചത്.
വെണ്‍മേനാട് എം.എം.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച സോബിയത്ത്. എളവള്ളി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയാണ് മനീഷ്. മറ്റ് കൂട്ടുകാരുമൊത്ത് കുളത്തില്‍ കുളിക്കുന്നതിനിടെയാണ് ചെളിയില്‍ മുങ്ങിത്താണ് മരിക്കാനിടയായത്.
കൂട്ടുകാരുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ഗുരുവായൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും കരയ്ക്കെത്തിച്ചത്. എന്നാല്‍ സമീപത്തെ പാവറട്ടി സാന്‍ജോസ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.