Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

Criminal-case

എ കെ ജെ അയ്യര്‍

, ചൊവ്വ, 7 ഡിസം‌ബര്‍ 2021 (20:22 IST)
ആലുവ: കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ആഞ്ചലശേരി വീട്ടിൽ ആദർശ് എന്ന 24 കാരനെയാണ് നാടുകടത്തിയത്. ഓപ്പറേഷൻ ഡാർക്ക് എന്ന പേരിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആദർശിനെതിരെ മുനമ്പം, ഞാറയ്ക്കൽ സ്റ്റേഷൻ പരിധിയിൽ നരഹത്യശ്രമം, കൊലപാതകം, അടിപിടി തുടങ്ങിയ നിരവധി കേസുകൾ ഉണ്ട്. കുഴുപ്പിള്ളി ബീച്ചിൽ ഗ്യാനേന്ദ്രൻ എന്നയാളെ 2018 ൽ കൊലപ്പെടുത്തിയ കേസിലും കഴിഞ്ഞ ജൂണിൽ ഞാറയ്ക്കലിൽ ലൈസൻ എന്നയാളെ കൊലപ്പെടുത്തതാണ് ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. ഓപ്പറേഷൻ ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ 29 പേരെ ജയിലിൽ അടച്ചതായും 28 പേരെ നാടുകടത്തിയതായും പോലീസ് അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ