Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിസർവ് ബാങ്ക് ഓഫ് കസർഗോഡ്; 2000 ത്തിന്റെ പുത്തൻ നോട്ടിന്റെ മാതൃകയിൽ വിവാഹക്ഷണക്കത്ത്

വിവാഹക്ഷണക്കത്ത് 2000 ന്‍റെ നോട്ടിന്‍റെ മാതൃകയില്‍

റിസർവ് ബാങ്ക് ഓഫ് കസർഗോഡ്; 2000 ത്തിന്റെ പുത്തൻ നോട്ടിന്റെ മാതൃകയിൽ വിവാഹക്ഷണക്കത്ത്
കാഞ്ഞങ്ങാട് , തിങ്കള്‍, 14 നവം‌ബര്‍ 2016 (14:55 IST)
അടുത്തിടെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതുപുത്തന്‍ 2000 ന്‍റെ നോട്ടിന്‍റെ മാതൃകയില്‍ വിവാഹ ക്ഷണക്കത്ത് പുറത്തിറക്കിയത് വിവാദവിഷയമാകുന്നു. റിസര്‍വ് ബാങ്ക് ഓഫ് കാസര്‍കോട് എന്ന തലക്കെട്ടോടുകൂടിയാണു ക്ഷണക്കത്ത് അച്ചടിച്ചിരിക്കുന്നത്.
 
കാഞ്ഞങ്ങാട് ആയിഷത്ത് സക്കിവ ഫാഹിം - നിസാമുദ്ദീന്‍ പാട്ടില്ലത്ത് എന്നിവരുടെ വിവാഹ ക്ഷണക്കത്താണു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഡിസംബര്‍ 18 നാണു വിവാഹം.
 
പള്ളിക്കര കിക്കാനം പൂച്ചക്കാട്ടെ ഹംസ ഹാജി - ഫാത്തിമട്ട്ഹ് സുഹറ എന്നിവര്‍ ക്ഷണിക്കുന്ന രീതിയിലാണു ക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. അതേ സമയം ഇതിലെ മറ്റൊരു കാര്യം നോട്ടിന്‍റെ സീരിയല്‍ നമ്പരിനു പകരം അവരുടെ മൊബൈല്‍ നമ്പരായ 9747781861 എന്നാണു ചേര്‍ത്തിരിക്കുന്നത്. ക്ഷണക്കത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രം, ഗവര്‍ണറുടെ ഒപ്പ്, അശോക സ്തംഭം എന്നിവയും നല്‍കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ 208 പവൻ കവർന്നു