Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശാരീരികബന്ധത്തിനു ശേഷം ആരതിയെ സയനൈഡ് നൽകി കൊന്നു; മോഹന് നാലാം വധശിക്ഷ

ശാരീരികബന്ധത്തിനു ശേഷം ആരതിയെ സയനൈഡ് നൽകി കൊന്നു; മോഹന് നാലാം വധശിക്ഷ

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 18 ഫെബ്രുവരി 2020 (13:47 IST)
യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ബണ്ട്വാൾ കന്യാനയിലെ കായികാധ്യാപകൻ മോഹൻ കുമാർ എന്ന സയനൈഡ് മോഹന് ജീവപര്യന്തം തടവ് വിധിച്ച് കോടതി.  മംഗളൂരു അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കാസർകോട് ബദിയഡ്ക്കയിലെ ആരതി നായകിനെ(23) കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.  
 
20 കൊലക്കേസുകളുള്ള മോഹനു ഇനി ഒരു കേസിൽ മാത്രമാണ് വിധി പറയാനുള്ളത്. ഇയാൾക്ക് 5 കേസുകളിൽ വധശിക്ഷയും 13 കേസുകളിൽ ജീവപര്യന്തവും നേരത്തെ വിധിച്ചിട്ടുണ്ട്. ഒരു കേസിൽ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. 2 കേസുകളിൽ ജീവപര്യന്തമായി ചുരുക്കി. ബാക്കിയുള്ള വധശിക്ഷ വിധികളിൽ ഹൈക്കോടതിയുടെ ഉത്തരവ് വന്നിട്ടില്ല.
 
കർണാടകയിലെ മംഗളൂരു സ്വദേശി മോഹൻകുമാർ എന്ന സയനൈഡ് മോഹൻ 2003–2009 കാലയളവിൽ നാലു മലയാളികളടക്കം ഇരുപതോളം യുവതികളെയാണ് സയനൈഡ് നൽകി കൊലപ്പെടുത്തിയത്. 
 
ആരതി വധത്തിൽ ജീവപര്യന്തത്തിന് പുറമേ വിവിധ വകുപ്പുകളിലായി മൊത്തം 55,000 രൂപ പിഴയും ഒന്നു മുതൽ 10 വർഷം വരെ തടവും വിധിച്ചിട്ടുണ്ട്. 2006 ജനുവരിയിലാണ് ആരതി കൊല്ലപ്പെട്ടത്. ഒരു വിവാഹ ചടങ്ങിനിടെയാണ് ഇവരെ മോഹൻ കുമാർ പരിചയപ്പെട്ടത്. പിന്നീട് വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ട് പോയി മൈസൂരിൽ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പിറ്റേന്ന് ബസ്റ്റാൻഡിൽ വെച്ച് ഗർഭിണിയാകാതിരിക്കാനുള്ള മരുന്ന് എന്ന് പറഞ്ഞ് സയനൈഡ് നൽകുകയായിരുന്നു. ആരതി തൽക്ഷണം മരിച്ചു. മോഹൻ രക്ഷപെടുകയും ചെയ്തു. 
 
2010ൽ മറ്റൊരു കേസിൽ അറസ്റ്റിലായ മോഹൻ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കേസുകളുടെ കഥ പുറം‌ലോകം അറിയുന്നത്. നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെയാണ് ഇയാൾ വലയിലാക്കിയിരുന്നത്. ഇരകളെല്ലാം 20–30 പ്രായത്തിൽ ഉള്ളവരായിരുന്നു. സയനൈഡ് ആയിരുന്നു ഇയാളുടെ പ്രധാന ആയുധം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം; തലയ്‌ക്കേറ്റ ക്ഷതം മരണകാരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്