Webdunia - Bharat's app for daily news and videos

Install App

ഭാവന മലയാളികൾക്ക് അപമാനം, താരത്തിന് നേരെ അസഭ്യവർഷം - അന്തം‌വിട്ട് താരം

ഭാവനയ്ക്ക് സോഷ്യൽ മീഡിയയിൽ അസഭ്യവർഷം

Webdunia
ശനി, 12 മെയ് 2018 (14:04 IST)
ചിലപ്പോഴൊക്കെ പേരുകൾ നമുക്ക് വിനയാകാറുണ്ട്. ഒരേ മേഖലയിലുള്ളവരാണെങ്കിൽ പറയുകയും വേണ്ട. ആരെന്ത് ചെയ്താലും ഇഷ്ടമായില്ലെങ്കിൽ അവരുടെ ഫേസ്ബുക്കിൽ പോയി അസഭ്യവർഷം നടത്തുന്ന പരിപാടി അടുത്തിടെ രൂക്ഷമായിരിക്കുകയാണ്. ഇപ്പോൾ ഭാവനയാണ് ഇവരുടെ ഇര. 
 
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു​വേണ്ടി പ്രചാരണം നടത്തിയ കന്നഡ നടി ഭാവന രാമണ്ണ കൂടു​വിട്ടു ബിജെപിയിൽ ചേർന്ന വാർത്ത കഴിഞ്ഞ ദിവമാണ് വന്നത്. എന്നാൽ, ഇത് മലയാളികളുടെ പ്രിയതാരം ഭാവനയാണെന്ന് കരുതി ചിലർ താരത്തിന്റെ ഫേസ്ബുക്കിൽ അസഭ്യവർഷം നടത്തുകയാണ്. 
 
ഇടത് അനുഭാവികളാണ് ഭാവനയെ മോശമായി ചിത്രീകരിക്കുന്നതെന്നും, അതല്ല ഇടത് അനുഭാവികളെന്ന വ്യാജേന ബിജെപിക്കാർ തന്നെ ചെയ്യുന്ന പരിപാടിയാണ് ഇതെന്നും അഭ്യൂഹങ്ങൾ ഉയരുന്നുണ്ട്. അതേസമയം, സംഭവം എന്താണെന്ന് മനസ്സിലാകെ അന്തം‌വിട്ടിരിക്കുകയാണ് താരത്തിന്റെ കുടുംബമെന്നും റിപ്പോർട്ടുകൾ ഉണ്ട്. 
 
ഭാവന ബിജെപി അംഗത്വം നേടിയതിന് ശേഷം സംസ്ഥാന നേതൃത്വം ബംഗളൂരുവില്‍ നടത്തിയ പത്ര സമ്മേളനത്തിൽ ആയിരുന്നു ഭാവന ഇക്കാര്യം വ്യക്തമാക്കിയത്.  ഈ വർഷം നിയമസഭയിലേക്കു മത്സരിക്കാൻ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതിൽ തഴയപ്പെട്ടതാണ് നടിയുടെ പെട്ടെന്നുള്ള തീരുമാനത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു.
 
2013 കർണാടക നിയമസഭ തിരഞ്ഞെടുപ്പിലും 2014ലെ പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം നയിച്ച വ്യക്തിയാണ് ഭാവന.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

അടുത്ത ലേഖനം
Show comments