Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2018; എല്ലാ വോട്ടർമാരും വോട്ടുചെയ്യണമെന്ന് പ്രധാമന്ത്രി

എല്ലാ വോട്ടർമാരും വോട്ടുചെയ്യണമെന്ന് പ്രധാമന്ത്രി

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2018; എല്ലാ വോട്ടർമാരും വോട്ടുചെയ്യണമെന്ന് പ്രധാമന്ത്രി
ഡെൽഹി , ശനി, 12 മെയ് 2018 (10:28 IST)
കർണാടകയിൽ എല്ലാ വോട്ടർമാരും വോട്ടുചെയ്യണമെന്നും ജനാധിപത്യത്തിന്റെ ഫെസ്‌റ്റിവെലിൽ യുവജനങ്ങൾ പങ്കാളിയാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. യുവജനങ്ങൾ വോട്ടുചെയ്യാൻ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ട്വിറ്ററിൽ കുറിച്ചു.
 
കർണാടകയിലെ വോട്ടെടുപ്പ് തുടരുകയാണ്, രാവിലെ 7 മുതൽ വൈകിട്ട് 5 വരെ പോളിങ് നീളും. ഇതിനുപിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങളെത്തും. 4.9 കോടി പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുക. ആറ് മേഖലകളിലായി 2654 സ്ഥാനാർത്ഥികളാണ് മത്സരിക്കുക. 2013-നേക്കാൾ 12 ശതമാനം അധികം വോട്ടർമാരാണ്. മെയ് 15-നാണ് വോട്ടെണ്ണൽ നടക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ജഗതി ശ്രീകുമാർ എന്ന വ്യക്തിയെ കൊല്ലരുത്’: വികാരധീനയായി പാർവതി