പെൻഷനും വാങ്ങി ഒരു മൂലയിൽ ഇരുന്നാൽ പോരെ, കുലംകുത്തി: നേമത്തെ തോൽവിയിൽ രാജഗോപാലിനെതിരെ ബിജെപി അനുകൂലികളുടെ സൈബർ ആക്രമണം

Webdunia
തിങ്കള്‍, 3 മെയ് 2021 (14:17 IST)
കേരളത്തിൽ ബിജെപിയുടെ ഒരേയൊരു അക്കൗണ്ടും പൂട്ടിയതോടെ നേമത്തെ ബിജെപി മുൻ എംഎൽഎയായ ഒ രാജഗോപാലിനെതിരെ ബിജെപി അനുകൂലികളുടെ സൈബർ ആക്രമണം. കുമ്മനം നേമത്ത് തോൽക്കുന്നതിന് കാരണമായത് രാജഗോപാൽ നടത്തിയ പ്രസ്‌താവനകൾ കാരണമായിരുന്നുവെന്നാണ് ബിജെപി അനുകൂലികളുടെ വിമര്‍ശനം.
 
കേരള തിരെഞ്ഞെടുപ്പിൽ ജനവിധി മാനിക്കുന്നുവെന്നും തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകുമെന്നുമായിരുന്നു ഒ രാജഗോപാലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇതിനെതിരെയാണ് ബിജെപി അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടത്. ഭീഷണിയും അസഭ്യ വര്‍ഷവുമെല്ലാം ഇതിലുണ്ട്.
 
കേരളരാഷ്‌‌ട്രീയത്തിലെ കുലംകുത്തിയാണ് രാജഗോപാലെന്നും. നേമത്ത് മാത്രം അല്ല കേരളത്തിൽ ബിജെപിയുടെ പരാജയത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ രാജഗോപാലാണെന്നും പ്രതികരണങ്ങളിൽ പറയുന്നു. തനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന കടൽകിഴവാ നിർത്തി വീട്ടിൽ ഇരിക്ക്. ഒന്നും വേണ്ടേ കിട്ടുന്ന പെൻഷനും വാങ്ങി ഒരു മൂലയിൽ ഇരുന്ന് തന്നാൽ മാത്രം മതി എന്നിങ്ങനെ എല്ലാ മര്യാദകളും ലംഘിക്കുന്ന കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments