Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

'പ്രിയ കേരളമേ നിങ്ങള്‍ക്ക് നന്ദി', എല്‍ഡിഎഫ് വിജയത്തില്‍ സന്തോഷിക്കാന്‍ പ്രകാശ് രാജിന് രണ്ട് കാരണങ്ങള്‍ !

പ്രകാശ് രാജ്

കെ ആര്‍ അനൂപ്

, തിങ്കള്‍, 3 മെയ് 2021 (11:11 IST)
തീരുന്നില്ല ഇടത് തരംഗത്തിന്റെ അലയൊലികള്‍. പിണറായിയുടെ രണ്ടാം വരവിനെ പുകഴ്ത്തിയും ബിജെപിയുടെ തോല്‍വിയെ പരിഹസിച്ചും നടന്‍ പ്രകാശ് രാജ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കെതിരെ വാക്കുകള്‍കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നിരന്തര പോരാടാനുള്ള നടന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
 
പ്രകാശ് രാജിന് സന്തോഷിക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് എല്‍ഡിഎഫ് ഗവണ്‍മെന്റ് വീണ്ടും അധികാരത്തിലെത്തി എന്നത്. രണ്ട് അദ്ദേഹം എന്നും ആഗ്രഹിക്കുന്നത് പോലെ ബിജെപിയുടെ തോല്‍വി.
 
'ദൈവത്തിന്റെ സ്വന്തം നാട് പിശാചിനെ ചവിട്ടി പുറത്താക്കി. പിണറായി വിജയന്‍ അഭിനന്ദനങ്ങള്‍.സര്‍, സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്റ് വിജയിച്ചു. എന്റെ പ്രിയ കേരളമേ നിങ്ങള്‍ക്ക് വളരെ അധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു.'- പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
 
ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ആഷിക് അബു, റോഷന്‍ ആന്‍ഡ്രൂസ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം എല്‍ഡിഎഫിന്റെ വിജയത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണാമം, പ്രിയ നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമ ലോകം