Webdunia - Bharat's app for daily news and videos

Install App

സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്

എ കെ ജെ അയ്യർ
ബുധന്‍, 19 ഫെബ്രുവരി 2025 (19:48 IST)
തിരുവനന്തപുരം : സൈബര്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക്  നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ട്.
 
ഇതിനായി www.cybercrime.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് Reort & Check  Suspect  എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം  suspect repository എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. 
 
ഫോണ്‍ നമ്പറുകള്‍, ബാങ്ക് അക്കൗണ്ടുകള്‍,UPI ID, സമൂഹ മാധ്യമ അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍ എന്നിവ നിങ്ങള്‍ക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റല്‍ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കില്‍ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പ് നല്‍കും.
 
തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റ് വിലാസം, വാട്‌സാപ്പ് നമ്പര്‍, ടെലിഗ്രാം ഹാന്‍ഡില്‍, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ടുകള്‍, ഇ-മെയില്‍ വിലാസങ്ങള്‍, സാമൂഹികമാധ്യമ വിലാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്കും ഈ പോര്‍ട്ടലില്‍ നല്‍കാനാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം

വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!

ഒരു ഫോണ്‍ കോളിനിടയില്‍ നിങ്ങള്‍ ഇത്തരത്തിലുള്ള ശബ്ദം കേള്‍ക്കാറുണ്ടോ? എങ്കില്‍ നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണ്

ഭര്‍തൃമാതാവിനെ കൊല്ലാന്‍ വിഷം നല്‍കണമെന്ന യുവതിയുടെ അപേക്ഷ കേട്ട് ഞെട്ടി ഡോക്ടര്‍; കേസെടുത്ത് പോലീസ്

പാര്‍ട്ടിക്കുള്ളില്‍ നേരിടുന്നത് കടുത്ത അവഗണന; രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ നീരസം വ്യക്തമാക്കി തരൂര്‍

അടുത്ത ലേഖനം
Show comments