വിചിത്രമായ ഒരു സംഭവം കേരളത്തിലെ പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ട പള്ളിക്കലില്‍ ഒരു വൃദ്ധന്‍ തന്റെ അതിരാവിലെ ഉറക്കം ശല്യപ്പെടുത്തിയതിന് അയല്‍വാസിയുടെ കോഴിക്കെതിരെ പരാതി നല്‍കി. സംഭവം ഇങ്ങനെ. എല്ലാ ദിവസവും പുലര്‍ച്ചെ മൂന്ന് മണിക്ക് അയല്‍വാസിയായ അനില്‍കുമാറിന്റെ കോഴി ഇടതടവില്ലാതെ കൂവാന്‍ തുടങ്ങുന്നത് കാരണം ആരോഗ്യപ്രശ്‌നങ്ങളുമായി മല്ലിടുന്ന രാധാകൃഷ്ണക്കുറുപ്പിന് സമാധാനപരമായ ഉറക്കം നയിക്കാനാകുന്നില്ല എന്നാണ് പരാതി.
കോഴി കൂവുന്നത് നിരന്തര ശല്യമാണെന്ന് കാണിച്ച് കുറുപ്പ് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ (ആര്‍ഡിഒ) ഔപചാരികമായി പരാതി നല്‍കി. ആര്‍ഡിഒ കേസ് ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചതിനാല്‍ നിസ്സാരമായ കാര്യം ഉടന്‍ തന്നെ ഔദ്യോഗിക ശ്രദ്ധ നേടി. ശേഷം കുറുപ്പിനെയും അനില്‍കുമാറിനെയും ആര്‍ടിഒ വിളിച്ചുവരുത്തുകയും രണ്ടുപേരുടെ ഭാഗം കേള്‍ക്കുകയും ചെയ്തു കൂടാതെ സ്ഥലത്തെത്തി പരിശോധനയും നടത്തി. പരിശോധനയില്‍ കുറുപ്പിന്റെ അവകാശവാദങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു.
അനില്‍കുമാറിനെ വീടിന്റെ മുകളിലെ നിലയിലായിരുന്നു കോഴികളെ താമസിപ്പിച്ചിരുന്നത് ഇത് അവിടെ നിന്നും വീടിന്റെ തെക്കുഭാഗത്തേക്ക് മാറ്റാന്‍ ആര്‍ഡിഒ ആവശ്യപ്പെട്ടു. ഇതിനായി 14 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.