Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈക്കിൾ നിയന്ത്രണം വിട്ടു വിദ്യാർത്ഥി കുളത്തിൽവീണ് മുങ്ങിമരിച്ചു

സൈക്കിൾ നിയന്ത്രണം വിട്ടു വിദ്യാർത്ഥി കുളത്തിൽവീണ് മുങ്ങിമരിച്ചു
, ഞായര്‍, 17 ജൂലൈ 2022 (15:30 IST)
കോഴിക്കോട്: സൈക്കിൾ നിയന്ത്രണം വിട്ടു വിദ്യാർത്ഥി കുളത്തിൽ വീണ് മുങ്ങിമരിച്ചു. ചെറുവണ്ണൂർ കൊളത്തറ അറയ്ക്കൽ പാടം അമ്മോത്ത് വീട്ടിൽ മുസാഫിർ - ശാഹിന ദമ്പതികളുടെ മകൻ മുഹമ്മദ് മിർഷാദ് എന്ന 13 കാരനാണ് മരിച്ചത്.  
 
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കൊളത്തറയിലെ മദ്രസങാടി മുനീറുൽ ഇസ്‌ലാം മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മിർഷാദ്. മദ്രസയിലെ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ വീടിനടുത്തുള്ള വലിയപറമ്പ് കുളത്തിലാണ് മിർഷാദ് സൈക്കിളുമായി വീണത്.
 
എന്നാൽ സംഭവം പരിസരവാസികൾ അറിഞ്ഞത് വൈകിയായിരുന്നു. കുട്ടിയെ ആദ്യം കോയാസ് ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊളത്തറ ആത്മവിദ്യാസംഘം യു.പി.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മിർഷാദ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ