വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ പാത്തിയുടെയും അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി വ്യാഴാഴ്ച വരെ കേരളത്തില്‍ വീണ്ടും നേരിയ തോതില്‍ കാലാവര്‍ഷം ശക്തിപ്രാപിക്കാന്‍ സാധ്യത. മധ്യ വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴക്ക് സാധ്യത.
വടക്കന്‍ കൊങ്കണ്‍ - തെക്കന്‍ ഗുജറാത്ത് തീരത്തിനു അകലെയായി മധ്യ കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന വടക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യുനമര്‍ദം രൂപപ്പെട്ടു. ഈ കാലവര്‍ഷ സീസണില്‍ രൂപപ്പെടുന്ന ആദ്യ ന്യുനമര്‍ദമാണ് ഇത്.