ദളിത് യുവതിയെ പീഡിപ്പിച്ചു; പെൺകുട്ടിക്കൊപ്പം പല സ്ഥലങ്ങളിൽ കറങ്ങിനടന്ന യുവാക്കൾ അറസ്റ്റിൽ, ആത്മഹത്യാ ശ്രമം പൊളിഞ്ഞപ്പോൾ സംഭവം പുറംലോകമറിഞ്ഞു
ദളിത് യുവതിക്ക് പീഡനം: നാലു പേര്‍ അറസ്റ്റില്‍
ദളിത് യുവതിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഒരു പൊലീസുകാരന്‍ അടക്കം നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍തൃമതിയായ നരുവാമ്മൂട് സ്വദേശിയെ (22) പീഡിപ്പിച്ച കേസിലാണു നരുവാമ്മൂട് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്.
മലയിന്‍കീഴ് മലയം സ്വദേശികളായ സജാദ്, ശ്രീജിത്ത്, പൊലീസ് കണ്‍ടോള്‍ റൂം സിവില്‍ പൊലീസ് ഓഫീസര്‍ അഭയന്‍, ബിജു എന്നിവരാണു പൊലീസ് പിടിയിലായത്. കഴിഞ്ഞ 21 നു ജനറല്‍ ആശുപത്രിയില്‍ വച്ച് ശ്രീജിത്ത് യുവതിയുമായി പരിചയപ്പെട്ട ശേഷം പ്രലോഭിഭിപ്പിച്ച് യുവതിയുമായി പല സ്ഥലങ്ങളിലും കറങ്ങുകയും കൂട്ടുകാരനായ ബിജുവിന്‍റെ വീട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ ബിജുവിന്‍റെ ഭാര്യ ദേഷ്യപ്പെട്ടതിനെ തുടര്‍ന്ന് അവിടെ നിന്ന് സജാദിനൊപ്പം ചൂഴാറ്റുകോട്ടയിലെ അഭയന്‍റെ വീട്ടിലെത്തി. അവിടെ വച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
പ്രതികളുടെ പരിചയക്കാരനായ ഒരു ഓട്ടോ ഡ്രൈവര്‍ യുവതിയെ യുവതിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. എന്നാല്‍ യുവതിയെ കാണത്തതിനെ തുടര്‍ന്ന് പിതാവ് ശകാരിക്കുകയും തുടര്‍ന്ന് യുവതി അമിതമായി ഉറക്കഗുളിക കഴിക്കുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഡോക്ടറോടും തുടര്‍ന്ന് പൊലീസിനോടും വിവരങ്ങള്‍ വെളിപ്പെടുത്തി.
തുടര്‍ന്നായിരുന്നു നെയ്യാറ്റിന്‍കര ഡി വൈ എസ്പി സുള്‍ഫിക്കറുടെ നിര്‍ദ്ദേശാനുസരണം പൊലീസ് കേസെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുത്തത്.