Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിചയക്കാർ കണ്ടാൽ ചിരിക്കുമായിരിക്കും, രാഹുൽ മാങ്കൂട്ടത്തിലിന് അതിനപ്പുറം ഒരു പിന്തുണയുമില്ല: പാലക്കാട് ഡിസിസി

എംഎല്‍എ എന്ന നിലയില്‍ രാഹുലിന് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാം. ഒരു ഊരുവിലക്കും ഇല്ല.

Rahul Mamkootathil allegations resign, Rahul Mamkootathil, Rahul Mamkootathil resigns, Rahul Mamkootathil Case, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി

അഭിറാം മനോഹർ

, വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (16:52 IST)
പാലക്കാട് എത്തിയ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി പാര്‍ട്ടി സഹകരിക്കില്ലെന്ന് പാലക്കാട് ഡിസിസി. സസ്‌പെന്‍ഷനിലായതിനാല്‍ പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയിലും സഹകരിക്കില്ല. ജനം സഹകരിച്ചേക്കും. പരിചയക്കാര്‍ കണ്ടാല്‍ ചിരിക്കുന്നത് സ്വാഭാവികം. അതിനപ്പുറം ഒരു പിന്തുണയും നല്‍കില്ല. എംഎല്‍എ എന്ന നിലയില്‍ രാഹുലിന് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാം. ഒരു ഊരുവിലക്കും ഇല്ല. തങ്കപ്പന്‍ വ്യക്തമാക്കി.
 
മരണവീടുകളിലും സ്വകാര്യ ചടങ്ങുകളിലുമാണ് രാഹുല്‍ ഇന്നലെ പങ്കെടുത്തത്. എംഎല്‍എ ഓഫീസിലും രാഹുല്‍ എത്തിയിരുന്നു. ഇന്നും അത് തുടരാന്‍ തന്നെയാണ് സാധ്യത. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ഡിവൈഎഫ്‌ഐ, ബിജെപി പ്രതിഷേധങ്ങള്‍ ഇന്നും തുടരും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ പോലീസ്  സുരക്ഷയാണ് പാലക്കാട് ഒരുക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

17കാരനെ തട്ടികൊണ്ടുപോയി വീട്ടിൽ പാർപ്പിച്ച് പീഡനം, വിവാഹിതയായ 45കാരി അറസ്റ്റിൽ