Select Your Language

Notifications

webdunia
webdunia
webdunia
webdunia

പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Suicide
ആലപ്പുഴ : പരുമല പന്നായി പാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ കൃഷ്ണൻ (34)ന്റെ മൃതദേഹമാണ് വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നും കണ്ടെത്തിയത്.
 
 പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ചിത്ര കഴിഞ്ഞ തിങ്കളാഴ്ചയാണ് മാവേലിക്കര പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയത്. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കൾ പറയുന്നത്.
 
ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മാന്നാർ പൊലീസും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും, സ്കൂബ ടീമും രണ്ട് ദിവസം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പമ്പാ നദിയിലെ ഉയർന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. 
 
കഴിഞ്ഞ ദിവസം വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് : രഞ്ജിത്ത് ആർ.നായർ. മകൾ : ഋതിക രഞ്ജിത്ത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായി മൂന്നുമാസം റേഷൻ സാധനങ്ങൾ വാങ്ങാത്തതിനാൽ 60,038 റേഷൻ കാർഡുടമകളെ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി