Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

പോലീസുകാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി

Deadbody

എ കെ ജെ അയ്യര്‍

, തിങ്കള്‍, 26 ഏപ്രില്‍ 2021 (19:42 IST)
വിഴിഞ്ഞം: പോലീസുകാരന്റെ മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വി.ആര്‍.ഷിബു (50) വിന്റെ മൃതദേഹമാണ് ഇത്തരത്തില്‍ കാണപ്പെട്ടത്.
 
മൃതദേഹത്തിന് കുറഞ്ഞത് അഞ്ചു ദിവസത്തെ എങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. തിരുപുറം ഷീലാ ഭവനില്‍ പരേതനായ വര്‍ഗീസിന്റെ മകനാണ് ഷിബു. അടച്ചുപൂട്ടിയ നിലയിലായിരുന്ന വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം മുതല്‍ ദുര്‍ഗന്ധം പരന്നിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്നപ്പോഴാണ് കട്ടിലില്‍ മൃതദേഹം കാണപ്പെട്ടത്.
 
കഴിഞ്ഞ പത്ത് വര്ഷങ്ങളായി ഭാര്യയുമായി അകന്നു കഴിയുകയാണ് ഷിബു ഹൃദയ സംബന്ധമായ അംസുഖമുള്ള ഷിബു മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു കഴിഞ്ഞ മുപ്പത് മുതല്‍ ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖമാകാം മരണ കാരണമെന്ന് പ്രാഥമിക സൂചന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3651 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 15011 പേര്‍