തിരുവനന്തപുരത്ത് വഴിയരികിൽ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹത്തിനരികെ രക്തം പുരണ്ട ചൂല് !

വെള്ളി, 21 ഡിസം‌ബര്‍ 2018 (14:53 IST)
തിരുവനന്തപുരം: ചിറയിന്‍കീഴ് പത്മശ്രീ ബാറിന് സമീപം മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കാവൂര്‍ സ്വദേശി 47കാരനായ ബിനുവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടുകാർ മൃതദേഹം കണ്ടെത്തുകയായിരുന്നു. 
 

മൃതദേഹം കിടന്ന സ്ഥലത്ത് രക്തം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു. സമീപത്തുതന്നെ രക്തം പുരണ്ട ചൂലും  കണ്ടെത്തി. ഇതാണ് മരണത്തിൽ ദുരൂഹത പരത്തുന്നത്. മൃതദേഹം കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഖജനാവില്‍ നിന്ന് ഒരു പൈസ പോലും വനിതാമതിലിന് ചെലവാക്കില്ല, പ്രചാരണം തെറ്റ് - മുഖ്യമന്ത്രി