Publish Date: Wed, 10 May 2023 (19:44 IST)
Updated Date: Wed, 10 May 2023 (19:45 IST)
കോഴിക്കോട്: 35 വയസുള്ള മാതാവിനെയും ഒന്നര വയസുള്ള മകളെയും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫീസിനടുത്തുള്ള മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ, ഒന്നര വയസുള്ള മകൾ പ്രാർത്ഥന എന്നിവരുടെ മൃതദേഹം ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് കണ്ടെത്തിയത്.
നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കൊയിലാണ്ടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഭർത്താവ് പ്രജിത് വര്ഷങ്ങളായി യു.എ.ഇ യിലെ ഹെൽത്ത് സെന്ററിൽ ജോലി ചെയ്തുവരുന്നു.
ധന്യയും മകളും പ്രജിത്തിന്റെ മാതാവിനൊപ്പമാണ് താമസിക്കുന്നത്. ഇവരുടെ മൂത്ത മകൾ കല്യാണി ധന്യയുടെ മാതാവിനൊപ്പമാണുള്ളത്. ചേമഞ്ചേരി കുറ്റിയിൽ ഗംഗാധരൻ നായർ - സുധ ദമ്പതികളുടെ മകളാണ് ധന്യ. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.