ആ യാത്ര മരണത്തിലേക്കായിരുന്നു, മരണമണി മുഴങ്ങിയത് വൈകിട്ട് നാലര്യ്ക്കും അഞ്ചിനുമിടയിൽ
കാർ ഓടിക്കാൻ മകനെ വിളിക്കുമ്പോൽ ജോയി എന്ന പ്രവാസി മലയാളി അറിഞ്ഞിരുന്നില്ല ആ യാത്ര മരണത്തിലേക്കുള്ളതാണെന്ന്. കാറിനുള്ളിൽ വെച്ച് സ്വത്ത് സംബന്ധിച്ച് വാക്‌തർക്കം നടക്കുമ്പോഴും അദ്ദേഹം അറിഞ്ഞിരിക്കില്ല, തനിക്കുള്ള മരണമണി അടുത്തിരിക്കുകയാണെന്ന്.

മുളക്കുഴ ഊരിക്കടവിൽ ആളൊഴിഞ്ഞയിടത്തു വെച്ച് ജോയിക്കു നേരെ ഷെറിൻ വെടിയുതിർക്കുന്നത് 25 നു വൈകിട്ടു നാലരയ്ക്കും അഞ്ചിനും ഇടയ്ക്കാണെന്നാണു പൊലീസിന്റെ നിഗമനം. പിതാവിന്റെ മൃതദേഹത്തോട് പോലും കരുണ കാണിക്കാൻ ഷെറിൻ തയ്യാറായില്ല.
മൃതദേഹം കത്തിച്ച് കളയാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ആറ് കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. പക അവിടം കൊണ്ടും തീർന്നില്ല. വെട്ടിക്കീറിയ പിതാവിന്റെ ശരീരത്തിന്റെ ചിത്രം ഷെറിൻ മൊബൈലിൽ പകർത്തുകയും ചെയ്തു. ജോയിയുടെ പോസ്റ്റുമോർട്ടം ആലപ്പുഴ മെഡിക്കൽ കോളജിൽ ഇന്ന് നടത്തും.