Publish Date: Thu, 23 Jun 2022 (19:50 IST)
Updated Date: Thu, 23 Jun 2022 (19:53 IST)
കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണു ബൈക്ക് യാത്രക്കാരൻ മരിച്ചു. കോഴിക്കോട്ടെ നടുവട്ടത്താണ് ബേപ്പൂർ സ്വദേശി അർജുൻ എന്ന ഇരുപത്തിരണ്ടുകാരൻ പോസ്റ്റ് വീണു മരിച്ചത്.
ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. കെ.എസ്.ഇ.ബി യുടെ അനാസ്ഥയാണെന്നു ആരോപിച്ചു നാട്ടുകാർ റോഡ് ഉപരോധിച്ചു പ്രതിഷേധിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.