കോഴിക്കോട്: നഗരമധ്യത്തിലെ ഫ്ളാറ്റിന്റെ ഒന്‍പതാം നിലയില്‍ നിന്ന് വീണ പതിനഞ്ചുകാരന്‍ മരിച്ചു. കോഴിക്കോട് പാലാഴിയിലെ ബൈപ്പാസിനടുത്ത ഹൈലൈറ് റെസിഡന്‍സിയില്‍ കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാറ്റിയോ - സോവിയ കുര്യന്‍ ദമ്പതികളുടെ മകന്‍ പറയാന്‍ മാത്യുവാണ് മരിച്ചത്. ഹൈലൈറ് റെസിഡെന്‍സിയിലെ മുന്നൂറ്റി ഒമ്പതാം അപ്പാര്‍ട്‌മെന്റിലെ താമസക്കാരായിരുന്നു ഇവര്‍. പാലാഴി സദ്ഭാവന സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച പറയാന്‍ മാത്യു.