Publish Date: Wed, 04 May 2022 (12:27 IST)
Updated Date: Wed, 04 May 2022 (17:41 IST)
പേരാമംഗലം: ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ രണ്ട് കുട്ടികൾ കോൾപാടത്തിലെ കനാലിൽ മുങ്ങിമരിച്ചു. കോൾപാടത്തിലെ വെള്ളക്കെട്ടിൽ വഴുതി വീണാണ് ഇരുവരും മരിച്ചത്. മലപ്പുറം വട്ടക്കുളം എ.ജെ.ബി സ്‌കൂളിന് സമീപം അങ്ങാടിപ്പറമ്പിൽ മണികണ്ഠൻ - സുജാത ദമ്പതികളുടെ മകൻ ഷാഹുൽ സുജിത് (18), മലപ്പുറം പുറത്തൂർ വാളമരുതൂർ പണപ്പട്ടിക്കൽ വീട്ടിൽ ഹരിദാസ് - അനിത ദമ്പതികളുടെ മകൻ ശ്രീഹരി (12) എന്നിവരാണ് മുങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം തോളൂർ അയനിക്കാട് കോൾപ്പടവിലായിരുന്നു അപകടം ഉണ്ടായത്. ബന്ധുവായ അയനിക്കാട് കുളത്തൂർ ദാസന്റെ വീട്ടിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനു എത്തിയ ശേഷം ഇവർ വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. കോൾ പാടത്തിലെ ചാലിലൂടെ നടന്നപ്പോൾ ആഴം ഏറിയ ഭാഗത്തെ ചെളിയിൽ മുങ്ങിയാണ് ഇരുവരും മരിച്ചത്. കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.