Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉരുട്ടിക്കൊല കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ മരിച്ചു

ഉരുട്ടിക്കൊല കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ മരിച്ചു

എ കെ ജെ അയ്യര്‍

, ശനി, 7 നവം‌ബര്‍ 2020 (09:09 IST)
നെയ്യാറ്റിന്‍കര: തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊല കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ അര്‍ബുദബാധ മൂലം മരിച്ചു. നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡ് തങ്കം ബില്‍ഡിംഗില്‍ താമസിക്കുന്ന സിവില്‍ പോലീസ് ഓഫീസറായിരുന്ന എസ്.വി.ശ്രീകുമാര്‍ എന്ന 43 കാരണാണ് കഴിഞ്ഞ ദിവസം മരിച്ചത്.
 
തിരുവനന്തപുരം മുട്ടത്തറ സ്വദേശി ഉദയകുമാര്‍ എന്നയാളെ ഫോര്‍ട്ട് പോലീസ് സ്‌റേഷനുള്ളില്‍ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളില്‍ ഒരാളായിരുന്നു ശ്രീകുമാര്‍. ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിനെ മോഷണ കുറ്റം ആരോപിച്ചായിരുന്നു. ജയിലില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ 2005 സെപ്തംബര്‍ 27 നു ഉദയകുമാര്‍ തുടയിലെ രക്തധമനികള്‍ ചതഞ്ഞു പൊട്ടി മരിച്ചു.
 
തുടര്‍ന്നാണ് സംഭവം കേസായതും സി.ബി.ഐ കോടതി ശ്രീകുമാറിന് വധശിക്ഷ വിധിച്ചത്. ശ്രീകുമാറിനൊപ്പം ജിതകുമാര്‍ എന്ന മറ്റൊരു ഉദ്യോഗസ്ഥനും കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇവര്‍ രണ്ട് പേരും ചേര്‍ന്ന് 4.2 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇവര്‍ക്കൊപ്പം കേസിലെ മൂന്നാം പ്രതി സോമന്‍ കേസ് വിചാരണയ്ക്കിടെ മരിച്ചു.
 
ശ്രീകുമാറിനെ വധശിക്ഷയ്ക്ക് കോടതി വിധിച്ചു ജയിലില്‍ എത്തി അഞ്ചാം നാളിലാണ് അര്‍ബുദ രോഗം തിരിച്ചറിഞ്ഞത്. ഇതിനെ തുടര്‍ന്ന് പോലീസ് കാവലില്‍ ശ്രീകുമാര്‍ തിരുവനന്തപുരം ആര്‍.സി.സി, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടില്‍ പോയെങ്കിലും കഴിഞ്ഞ ദിവസം രോഗം അധികരിച്ചതോടെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും