Publish Date: Mon, 07 Jun 2021 (10:04 IST)
Updated Date: Mon, 07 Jun 2021 (10:06 IST)
പുതുക്കാട്: നനഞ്ഞ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി ഒമ്പതുകാരിയായ ബാലികയെ മരിച്ച നിലയില്‍ കണ്ടെത്തി. തെക്കേക്കര വടക്കന്‍ വീട്ടില്‍ റോജോ - ടൈറ്റ് ദമ്പതികളുടെ മകള്‍ ആഷ്ലിന്‍ ആണ് മരിച്ചത്.
വീട്ടിനകത്തെ കിടപ്പുമുറിയിലെ ജനല്‍ കമ്പിയില്‍ നനജ്ജാ തോര്‍ത്തില്‍ കുരുങ്ങിയ നിലയിലാണ് കഴിഞ്ഞ ദിവസം രാവിലെ പത്തോടെ കുട്ടിയെ കണ്ടത്. ബാത്ത് അറ്റാച്ച്ഡ് മുറി അകത്ത് നിന്ന് പൂട്ടി കുളിക്കാന്‍ കയറിയ കുട്ടി മുറി തുറക്കാതായതോടെ ബന്ധുക്കള്‍ നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
കുളി കഴിഞ്ഞതിനു ശേഷം ജനാല തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ജനാലയില്‍ തോറ്റത് കുരുങ്ങിയതാകാമെന്നാണ് നിഗമനം. ടിറ്റു വിദേശത്താണ്. പള്ളിക്കുന്ന് സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ആഷ്ലിന്‍. പുതുക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.