Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യത്യസ്ത സംഭവങ്ങളിലായി പൊള്ളലേറ്റ രണ്ട് വിദ്യാർത്ഥിനികൾ മരിച്ചു

വ്യത്യസ്ത സംഭവങ്ങളിലായി പൊള്ളലേറ്റ രണ്ട് വിദ്യാർത്ഥിനികൾ മരിച്ചു

എ കെ ജെ അയ്യര്‍

, വ്യാഴം, 3 മാര്‍ച്ച് 2022 (18:59 IST)
തൃശൂർ: തൃശൂർ ജില്ലയിലെ രണ്ട് സ്ഥലങ്ങളിലായി വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് വിദ്യാർത്ഥിനികൾ പൊള്ളലേറ്റുമരിച്ചു. ഇരുവരും പ്ലസ് റ്റു വിദ്യാർത്ഥിനികളാണ്. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം ഹര്ഷന്റെ മകൾ കൃഷ്ണപ്രിയ (16), അന്നമനട വെണ്ണൂർ ഐക്കരപ്പറമ്പിൽ സുബ്രഹ്മണ്യന്റെ മകൾ ദിയ (16) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടായിരുന്നു ശാന്തിപുരം എം.എ.ആർ.എം ജി.വി.എച്ച്.എസ്  വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയയെ വീടിന്റെ ടെറസിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു.

അതെ സമയം കഴിഞ്ഞ ഇരുപത്തേഴാം തീയതി വൈകിട്ടായിരുന്നു മേലഡൂർ സർക്കാർ സമിതി ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനിയായ ഡിയയ്ക്ക് പൊള്ളലേറ്റത്. കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെയാണ് ദിയ മരിച്ചത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 2222 പേർക്ക് കൊവിഡ്, 3 മരണം