Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി: 3 പേർ പിടിയിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 5 ഓഗസ്റ്റ് 2024 (18:20 IST)
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേർ പോലീസ് പിടിയിലായി. പ്രതികളായ അരവിന്ദ്, ചന്ദ്രലാൽ, ജിത്തു എന്നിവരെ മാരാരിക്കുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
 
ഇതിൽ സമാനമായ കേസുകളിൽ മറ്റ് പൊലീസ് സ്റ്റേഷനുകളിലും പ്രതികളാണിവർ എന്ന് പോലീസ് അറിയിച്ചു.. കഴിഞ്ഞ 29ന് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടിയെ ഇവർ വീട്ടിൽ നിന്ന് ബൈക്കിൽ തട്ടികൊണ്ടുപോയത്.  മാരാരിക്കുളം പൊലീസ്, അടൂർ പൊലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടി റിമാൻഡ് ചെയ്തു.
 
അരവിന്ദ് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ കേസിലും ചന്ദ്രലാൽ, അടൂർ പൊലീസ് സ്റ്റേഷനിലെ സമാനമായ നിരവധി കേസുകളിലും പ്രതിയാണ്. ജിത്തു തിരുവനന്തപുരം ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ളയാളും കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ്  പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ramesh Chennithala: 'എന്നെ ആരും ക്യാപ്റ്റനെന്ന് വിളിച്ചിട്ടില്ല'; സതീശന്‍ പിആര്‍ നടത്തുന്നെന്ന പരോക്ഷ പരിഹാസവുമായി ചെന്നിത്തല

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

ഇനി പരിശോധനകള്‍ നടത്തണമെങ്കില്‍ ഇറാന്‍ സമ്മതിക്കണം; അന്താരാഷ്ട്ര ആണാവോര്‍ജ്ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം: 20 പേരെ കാണാതായി, രണ്ടുപേര്‍ മരിച്ചു

Perambra Massage Center Case: സാധാരണ മസാജിനു ആയിരം രൂപ, രീതി മാറുന്നതിനനുസരിച്ച് നിരക്ക് കൂടും; പരാതി നല്‍കിയത് നാട്ടുകാര്‍

അടുത്ത ലേഖനം
Show comments