Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊക്കാല സ്വർണക്കവർച്ച കേസ്: ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ

കൊക്കാല സ്വർണക്കവർച്ച കേസ്: ക്വട്ടേഷൻ സംഘാംഗം അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (15:29 IST)
തൃശൂർ : തൃശൂരിലെ കൊക്കാലയിലെ ആഭരണ നിർമ്മാണ ശാലയിലെ ജീവനക്കാരെ ആക്രമിച്ചു മൂന്നു കിലോ സ്വർണ്ണം കവർന്ന കേസിൽ ക്വട്ടേഷൻ സംഘത്തിലെ ഒരാളെ കൂടി പോലീസ് പിടികൂടി. കീരിക്കാടൻ ബ്രദേഴ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന ക്വട്ടേഷൻ സംഘത്തിലെ അംഗമായ എറണാകുളം കോടനാട് പെട്ടിമല നെറ്റിനാട്ട് നെജിങ് എന്ന മുപ്പത്താറുകാരനാണ് പിടിയിലായത്.

ഇതോടെ കേസിൽ അറസ്റ്റിലായവർ 23 ആയിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ എട്ടാം തീയതി രാത്രിയിലായിരുന്നു തിരുവനന്തന്ത്രത്തെ ജൂവലറികളിലേക്ക് വിതരണത്തിനായി ആഭരണങ്ങൾ കൊണ്ടുപോകുന്നതിനിടെ അക്രമി സംഘം എത്തി ജീവനക്കാരെ ആക്രമിച്ചു സ്വർണ്ണം കവർന്നത്.

പ്രതികൾ ഉപയോഗിച്ച പത്ത് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ഇതുവരെയായി കുറച്ചു സ്വർണ്ണവും കണ്ടെടുത്തിട്ടുണ്ട്. ഈസ്റ്റ് എസ്എച്ച്.ഒ സി.അലവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയെ ബലാൽസംഗം ചെയ്ത കേസ് : യുവാവിന് 25 വർഷം കഠിനതടവും പിഴയും