‘പണ്ടത്തെ എസ്‌എഫ്‌ഐക്കാരിയല്ല, ഇപ്പോഴത്തെ ഡിവൈഎഫ്ഐക്കാരിയുമല്ല’; ദീപാ നിശാന്ത്

Webdunia
ചൊവ്വ, 16 ജൂലൈ 2019 (12:39 IST)
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കൊളേജിലെ സംഘര്‍ഷത്തില്‍ പ്രതികരിക്കാതിരുന്ന അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് നയമറിയിച്ച് ഫേസ്‌ബുക്കില്‍.

കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിട്ടും ദീപ നിശാന്ത് എന്തുകൊണ്ട് പ്രതികരിച്ചില്ല, എന്താണ് പറയാനുള്ളത് എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് അവര്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയത്.

പണ്ടത്തെ എസ്‌എഫ്‌ഐക്കാരിയല്ല.. ഇപ്പോഴത്തെ ഡിവൈഎഫ്ഐ ക്കാരിയുമല്ല. ഇടതുപക്ഷാഭിമുഖ്യമുണ്ട്. പണ്ടേയുണ്ട്. അതിപ്പോഴും തുടരുന്നുവെന്ന് ദീപ ഫേസ്‌ബുക്കില്‍ കുറിച്ചു.

പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

പണ്ടത്തെ എസ് എഫ് ഐ ക്കാരിയല്ല.. ഇപ്പോഴത്തെ ഡി വൈ എഫ് ഐ ക്കാരിയുമല്ല.ഇടതുപക്ഷാഭിമുഖ്യമുണ്ട്.പണ്ടേയുണ്ട്. അതിപ്പോഴും തുടരുന്നു.

‌യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾ അറിയാഞ്ഞിട്ടല്ല. എഴുതാഞ്ഞിട്ടു തന്നെയാണ്. എന്റെ സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ തൽക്കാലം പുറത്തു നിന്ന് ഉപദേശം എടുക്കുന്നില്ല.

‌‌സംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി കൃത്യമാണ് എന്നു തന്നെ കരുതുന്നു. അതിലപ്പുറമൊരു ചർച്ചയിൽ വലിയ പ്രസക്തിയൊന്നുമില്ല. അങ്ങനെ ചർച്ച ചെയ്യാനാഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാൻ തൽക്കാലം സൗകര്യമില്ല.
‌‌‌
‌ഇന്നത്തെ പ്രതികരണം കഴിഞ്ഞു. നമസ്കാരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്‌കൂള്‍ കായികമേള 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ യാത്രക്കാരിയുടെ ഫോണ്‍ പിടിച്ചുവാങ്ങി; 'സൂപ്പര്‍ഹീറോ' എന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

ബോഡിഷെയിം പരാമര്‍ശത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി; അത് സംസാരപരമെന്ന് മറുപടി

ക്ഷമയ്ക്ക് പരിധിയുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനുഭവിക്കും, താലിബാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ

ആധാര്‍ പുതുക്കല്‍: 5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഇനി സൗജന്യം

അടുത്ത ലേഖനം
Show comments