Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാർത്ഥി സംഘടനകൾക്കുള്ളിൽ എന്തിനുംപോന്ന ക്രിമിനലുകളെ വളർത്തുന്നത് ആര് ?

വിദ്യാർത്ഥി സംഘടനകൾക്കുള്ളിൽ എന്തിനുംപോന്ന ക്രിമിനലുകളെ വളർത്തുന്നത് ആര് ?
, തിങ്കള്‍, 15 ജൂലൈ 2019 (19:17 IST)
ഞെട്ടിക്കുന്ന സംഭവമാണ് തിരുവനന്തപുരം നഗരത്തിന്റെ പ്രധാന മുഖമുദ്രകളിലൊന്നായ യൂണിവേർസിറ്റി ക്യാമ്പസിൽ ഉണ്ടായിരിക്കുന്നത്. കോളേജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ ചേർന്ന് ക്യാംപസിനുള്ളിൽവച്ച് ഒരു വിദ്യാർത്ഥിയെ കുത്തിവീഴ്ത്തി. ഇത് എന്ത് വിദ്യർത്ഥി രാഷ്ട്രീയമാണ് ?
 
ഇതിനു മുൻപും യൂണിവേർസിറ്റി കോളേജിൽ എസ്‌എഫ്ഐ പലതവണ പല വിഷയങ്ങളിലും പ്രതിസ്ഥാനത്ത് നിന്നട്ടുണ്ട്. ക്യാമ്പസിനുള്ളിൽ സർഗാത്മക അതരീക്ഷം സൃഷ്ടിക്കുകയും വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യേണ്ട ഒരു വിദ്യാർത്ഥി സംഘടനയുടെ അംഗങ്ങളാണ് കൊലക്കത്തി എടുത്തിരിക്കുന്നത്.
 
പ്രതികൾക്കെതിരെ എസ്എഫ്ഐ സംസ്ഥാന കമ്മറ്റി നടപടി സ്വീകരിച്ചു കഴിഞ്ഞു. പക്ഷേ അതുകൊണ്ട് മാത്രം. സിപിഎമ്മിനോ എസ്എഫ്ഐക്കോ ഈ വിഷയത്തിൽനിന്നും ഒഴിഞ്ഞുമാറാനാകില്ല. ക്യാംപസിനുള്ളിൽ ഒരു വിദ്യാർത്ഥിയെ കുത്തിവീഴ്ത്തുന്ന നിലയിലേക്ക് ക്രിമിനലുകളെ ആര് വളർത്തി എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത ഇരുകൂട്ടർക്കുമുണ്ട്.
 
യൂണിവേർസിറ്റി കോളേജിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് തെട്ടടുത്തുള്ള പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലുള്ള നേതാക്കൾക്ക് അറിയില്ല എന്ന് പറഞ്ഞാൽ അത് അവിശ്വസനീയമായിരിക്കും. വിദ്യാർത്ഥികൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ വിദ്യാർത്ഥി സംഘടനകളെ ഉപയോഗപ്പെടുത്തുമ്പോഴാണ് ഇത്തരം ക്രൂര സംഭവങ്ങൾ ഉണ്ടാകുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കില്ല; അഭയ കേസ് പ്രതികളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി