Southern Railway: ദീപാവലി തിരക്ക് കുറയ്ക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍; അറിയാം സമയക്രമം

തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് രണ്ട് സെറ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും

രേണുക വേണു
തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (10:02 IST)
Southern Railway: ദീപാവലി ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി ദക്ഷിണ റെയില്‍വെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്കും തിരികെയും ഉള്‍പ്പെടെ നിരവധി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകും. സ്‌പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു. 
 
കൊല്ലം റൂട്ടിലെ പ്രധാന സ്‌പെഷ്യല്‍ ട്രെയിനുകള്‍ (SMVT ബംഗളൂരു - കൊല്ലം - ബാംഗ്ലൂര്‍ കന്റോണ്‍മെന്റ്)
 
തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍ നിന്ന് കൊല്ലത്തേക്ക് രണ്ട് സെറ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തും.
 
1. ട്രെയിന്‍ നമ്പര്‍ 06561/06562
 
06561 എസ്.എം.വി.ടി ബംഗളൂരു - കൊല്ലം എക്‌സ്പ്രസ് സ്‌പെഷ്യല്‍: ഈ ട്രെയിന്‍ ഒക്ടോബര്‍ 16-ന് (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിനു എസ്.എം.വി.ടി ബംഗളൂരുവില്‍ നിന്ന് പുറപ്പെടും. അടുത്ത ദിവസം (വെള്ളിയാഴ്ച) രാവിലെ 6.20 നുകൊല്ലത്ത് എത്തും (ഒരു സര്‍വീസ്).
06562 കൊല്ലം - ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷ്യല്‍: മടക്ക ട്രെയിന്‍ ഒക്ടോബര്‍ 17-ന് (വെള്ളിയാഴ്ച) 10.45 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (ശനിയാഴ്ച) 03.30 മണിക്ക് ബാംഗ്ലൂര്‍ കന്റോണ്‍മെന്റില്‍ എത്തും (ഒരു സര്‍വീസ്).
 
2. ട്രെയിന്‍ നമ്പര്‍ 06567/06568
 
06567 എസ്.എം.വി.ടി ബംഗളൂരു - കൊല്ലം എക്‌സ്പ്രസ് സ്‌പെഷ്യല്‍: ഈ ട്രെയിന്‍ ഒക്ടോബര്‍ 21-ന് (ചൊവ്വാഴ്ച) രാത്രി 11 നു എസ്.എം.വി.ടി ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം 12.55 മണിക്ക് കൊല്ലത്ത് എത്തും (ഒരു സര്‍വീസ്)
 
06568 കൊല്ലം - ബാംഗ്ലൂര്‍ കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷ്യല്‍: മടക്ക ട്രെയിന്‍ ഒക്ടോബര്‍ 22-ന് (ബുധനാഴ്ച) വൈകിട്ട് അഞ്ചിനു കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം (വ്യാഴാഴ്ച) 09.45 മണിക്ക് ബാംഗ്ലൂര്‍ കന്റോണ്‍മെന്റില്‍ എത്തും (ഒരു സര്‍വീസ്).

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

Southern Railway: ദീപാവലി തിരക്ക് കുറയ്ക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍; അറിയാം സമയക്രമം

Kerala Weather: നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് മര്‍ദ്ദനം: പോലീസില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കോഴിക്കോട് റൂറല്‍ എസ്പി

ദാരുണാപകടം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ മരണപ്പെട്ടു

ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ച് കയറി; രണ്ടര വയസുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments