മരടിൽ സുപ്രീം കോടതി പൊളിച്ചുനീക്കാൻ ഉത്തരവിട്ട ഫ്ലാറ്റുകൾ പൊളിക്കുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങളിലേക്ക് കടന്ന് ജില്ലാ ഭരണകൂടം. 2020 ജനുവരി ഒൻപതിന് മുന്നോടിയായി ഫ്ലാറ്റുകൾ പൂർണമായും പൊളിച്ചുനീക്കും എന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റുകൾ പൊളിക്കുക.
രണ്ട് കമ്പനികളെ ഇതിനായി ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കമ്പനികൾ ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി സർക്കാർ കമ്പനികളുമായി കരാർ ഒപ്പിടുക.
ഫ്ലാറ്റുകൾ പോളിക്കാൻ എടുക്കുന്ന ആറു മണിക്കൂർ നേരത്തേക്ക് ചുറ്റുമുള്ള താമസക്കാരെയും ഒഴിപ്പിക്കും. ഫ്ലാറ്റുകൾ പൊളിക്കുന്ന ജോലികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ട് അതിനാൽ തന്നെ പൊളിച്ചു നിക്കുന്ന സമയത്ത് അപകടങ്ങൾ ഉണ്ടായാലോ നാശനഷ്ടങ്ങൾ സംഭവിച്ചാലോ നഷ്ടപരിഹാരം ലഭ്യമാക്കും എന്നും സബ് കളക്ടർ വ്യക്തമാക്കി.