തൊടുമ്പോൾ പൊടിയുന്ന രണ്ടായിരത്തിന്റെ നോട്ട് !; വെട്ടിലായത് വീട്ടമ്മ
രണ്ടായിരത്തിന്റെ നോട്ട് തൊടുമ്പോൾ പൊടിയുന്നു
2000ന്റെ പുതിയ നോട്ടിന്മേലുള്ള പ്രശ്നങ്ങള്‍ തീരുന്നില്ല. തളിപ്പറമ്പിലെ മുക്കോലയ്ക്കു സമീപം താമസിക്കുന്ന ഷരീഫ എന്ന വീട്ടമ്മ ഫെഡറൽ ബാങ്കിൽനിന്ന് എടുത്ത 2000ന്റെ പുതിയ നോട്ടാണ് പൊടിഞ്ഞു പോകുന്നത്. 10000 രൂപ പിന്‍വലിച്ചപ്പോള്‍ ലഭിച്ച അഞ്ച് നോട്ടുകളില്‍ ഒന്നാണ് തൊടുമ്പോൾ പൊടിയുന്നതായി വീട്ടമ്മ പരാതി നല്‍കിയത്.
ഇക്കാര്യം രാവിലെ ബാങ്കിൽ ചെന്നു സംഭവം ശ്രദ്ധയിൽപ്പെടുത്തി. എന്നാല്‍ ബാങ്ക് അധികൃതർ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്നും ആ നോട്ട് അവർ നൽകിയതല്ലെന്ന് അറിയിച്ചതായും വീട്ടമ്മ പറഞ്ഞു. തുടര്‍ന്ന് നോട്ടുമായി എസ്‌ബിഐയിൽ എത്തിയപ്പോള്‍ റിസർവ് ബാങ്ക് അധികൃതരുമായി ബന്ധപ്പെടാനാണ് അവരും നൽകിയ നിർദേശമെന്നും ഷരീഫ പറയുന്നു.