Webdunia - Bharat's app for daily news and videos

Install App

ഡെങ്കിപ്പനി പരത്തുന്നത് നാലുതരം വൈറസുകള്‍; ഡെങ്കി വരാതെ തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 ജൂണ്‍ 2023 (08:48 IST)
വളരെയധികം സൂക്ഷിക്കേണ്ട ഒരു പനിയാണ് ഡെങ്കിപ്പനി. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ ഡെങ്കിപ്പനി മരണകാരണമാകും. 4 തരം വൈറസുകളാണ് ഡെങ്കിപ്പനി പടര്‍ത്തുന്നത്. ഇതില്‍ ഒന്നില്‍ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ കടക്കുമ്പോഴാണ് ഡെങ്കിപ്പനി മാരകമാകുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഡെങ്കിപ്പനി പരത്തുന്ന വൈറസുകള്‍ക്ക് വകഭേദമുണ്ടാകുന്നതും പ്രശ്‌നം ഗുരുതരമാകുന്നു. ഡെങ്കി ഹെമറേജ് ഫിവറും ഡെങ്കി ഷോക് സിന്‍ഡ്രോമും അതിന്റെ ഭാഗമാണെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.
 
ഡെങ്കിപ്പനി ലക്ഷണത്തിനൊപ്പം രക്തസമ്മര്‍ദം അപകടകരമാം വിധം കുറയുന്നതും ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതായുമാണ് കണ്ടുവരുന്നത്. പനി, തലവേദന, സന്ധിവേദന, തൊലിപ്പുറത്ത് പൊള്ളല്‍ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. ഒപ്പം രക്തത്തില്‍ പ്ലേറ്റ്ലറ്റ് കൌണ്ട് കുറയുകയും ചെയ്യും.
 
പരിസരത്ത് വെള്ളംകെട്ടിക്കിടക്കാതെ സൂക്ഷിക്കണം. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ആവശ്യത്തിന് വെള്ളം സംഭരിച്ച് വെക്കുവാനും ഉപയോഗത്തിന് ശേഷം അത് ഒഴുക്കിക്കളയുവാനും മറക്കരുത്. ഭക്ഷണവും വെള്ളവും പാത്രങ്ങളില്‍ അടച്ച് സൂക്ഷിക്കണം. രോഗവാഹകരായ കൊതുകുകള്‍ക്ക് വസിക്കാനും പെരുകാനും പാകത്തില്‍ ഭക്ഷണം തുറന്ന് വെക്കരുത്.
 
ഡെങ്കിവൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ല. ഈഡിസ് വിഭാഗത്തില്‍പെടുന്ന പകല്‍ സമയത്ത് കടിക്കുന്ന പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. മഴക്കാലത്താണ് ഇവയെ കൂടുതലായി കണ്ട് വരുന്നത്. കറുപ്പുനിറത്തിലുളള ശരീരത്തില്‍ വെളള നിറത്തിലുളള വരകളും തലയിലും ഉരസ്സിലും കാണുന്ന വെളുത്ത കുത്തുകളും ഇവയുടെ പ്രത്യേകതയാണ്.
 
ഈഡിസ് വിഭാഗത്തിലെ ഈജിപ്റ്റി, ആല്‍ബോപിക്റ്റസ്, സ്‌ക്കൂറ്റില്ലാറിസ്, പോളിനെന്‍സിസ് എന്നീ സ്പീഷിസുകളെല്ലാം രോഗം പരത്തുന്നതായി കണ്ട് വരുന്നു. രോഗബാധിതരെ കുത്തുമ്പോള്‍ വൈറസ് കൊതുകുകളിലെത്തുന്നു. തുടര്‍ന്ന് എട്ടുമുതല്‍ 11 വരെയുളള ദിവസങ്ങളില്‍ പെരുകുന്ന വൈറസുകള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയില്‍ കാണപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ ഒറ്റമശ്ശേരി കടല്‍ത്തീരത്തടിഞ്ഞ നീല തിമിംഗലത്തിന്റെ ജഡം സംസ്‌കരിക്കാന്‍ ചിലവായത് 4ലക്ഷം രൂപ!

പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു; സ്‌കൂളിലെ ഹെഡ്മാസ്റ്ററിനെ പൊലീസ് അറസ്റ്റുചെയ്തു

കൊച്ചുവേളി - കൊല്ലം - പുനലൂർ-താമ്പരം പ്രതിവാര എ.സി. സ്പെഷ്യൽ ട്രെയിൻ II മുതൽ

ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട്

മഴ ശക്തമാകുന്നു: ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments