Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴയ്ക്ക് പെട്ടെന്ന് ശമനം, സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്

മഴയ്ക്ക് പെട്ടെന്ന് ശമനം, സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്
, ഞായര്‍, 8 ഒക്‌ടോബര്‍ 2023 (10:04 IST)
തുടർച്ചയായ മഴയ്ക്ക് ശമനം വന്ന സാഹചര്യത്തിൽ സംസ്ഥനത്ത് ഡെങ്കിപ്പനി ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.
 
കെട്ടികിടക്കുന്ന വെള്ളത്തിൽ കൊതുക് പെരുകാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ തന്നെ വീടുകൾക്കും കെട്ടിടങ്ങൾക്കുള്ളിലും പുറത്തും വെള്ളം കെട്ടികിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ പ്രചാരണം നടത്താൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. മഴക്കാലത്ത് എലിപ്പനി കേസുകൾ ഉയരാനും സാധ്യതയുണ്ട്. ഇന്നലെ സംസ്ഥാനത്ത് 13 പേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ദിവസം ശരാശരി 9,000 പനി ബാധിച്ച കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. മലപ്പുറത്ത് ഇന്നലെ മാത്രം 1466 കേസുകൾ ഉണ്ടായിരുന്നു. ഇന്നലെ 56 പേരിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ മരണം 300 കടന്നു, തിരിച്ചടിച്ച് ഇസ്രായേലും