Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യുനമർദ്ദം: ചൊവ്വാഴ്ചമുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യുനമർദ്ദം: ചൊവ്വാഴ്ചമുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
, ഞായര്‍, 25 ഒക്‌ടോബര്‍ 2020 (15:53 IST)
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടേയ്ക്കാം എന്നതിനാൽ ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധാനാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഞായറാഴ്ച മുതല്‍ വ്യാഴാഴ്ചവരെ സംസ്ഥനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്തും, ചിലപ്പോൾ രാത്രി വൈകിയും ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ തുടരെ ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റൊരു മതത്തിൽപ്പെട്ടയാളെ പ്രണയിച്ചതിന് പതിനേഴുകാരിയെ ക്രൂരമായി മർദ്ദിച്ചു, തല മൊട്ടയടിച്ചു: കുടുംബത്തെ നാടുകടത്തി ഫ്രാൻസ്