Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂനമർദങ്ങൾ ശക്തിപ്രാപിച്ചു; മഴയ്ക്ക് സാധ്യത; കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദങ്ങൾ ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് പരക്കെ ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ന്യൂനമർദങ്ങൾ ശക്തിപ്രാപിച്ചു; മഴയ്ക്ക് സാധ്യത; കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

തുമ്പി ഏബ്രഹാം

, ബുധന്‍, 4 ഡിസം‌ബര്‍ 2019 (08:15 IST)
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദങ്ങൾ ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് പരക്കെ ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടലിൽ മണിക്കൂറിൽ70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 
 
അറബിക്കടലിന്റെ തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് ഭാഗത്താണ് ന്യൂനമർദങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ രൂപം കൊണ്ട് ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വീട്ടിൽ വൈൻ ഉത്പാദിപ്പിച്ചാൽ എക്സൈസ് നടപടി' വാർത്തകൾ വ്യാജമെന്ന് മന്ത്രി ടിപി രാധാകൃഷ്ണൻ