കൊല്ലത്ത് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട ദേവനന്ദയെന്ന ആറുവയസുകാരിയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നെങ്കിലും പൊലീസിനു മറ്റ് ചില സംശയങ്ങളുണ്ട്. ദേവനന്ദയുടെ മൃതദേഹത്തിൽ മുറിവോ ചതവോ ഒന്നുമില്ലെങ്കിലും പൊലീസിനു ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളുണ്ട്. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	1. കാണാതായ ദിവസം തന്നെ നടപ്പാലത്തിനു സമീപം മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയിട്ടും കാണാതിരുന്ന മൃതദേഹം പിറ്റേന്ന് അവിടെ നിന്നും കണ്ടെടുത്തത് എങ്ങനെ?
 
									
										
								
																	
	 
	2. അടുപ്പമുള്ളവർ പോലും വിളിച്ചാൽ അമ്മയുടെ അനുവാദമില്ലാതെ പോകാത്ത ദേവനന്ദ വിജനമായ വഴിയിലൂടെ 400 മീറ്റർ അകലെയെത്തിയത് എങ്ങനെ?
 
									
											
							                     
							
							
			        							
								
																	
	 
	3. മുറ്റത്ത് വസ്ത്രം കഴുകുകയായിരുന്ന ധന്യയുടെ അടുത്തെത്തിയ ദേവനന്ദയോട് അകത്ത് കയറി ഇരിക്കാൻ പറഞ്ഞെങ്കിലും മോൾ അകത്തേക്ക് പോയോ? 
 
									
			                     
							
							
			        							
								
																	
	 
	4. പരിചയമുള്ള ആരെങ്കിലും വഴിയേ പോകുന്നത് കണ്ട് അവരുടെ പിന്നാലെ പോയതാണോ?
	 
	5. രാവിലെ പത്തോടെ അയൽവാസിയായ യുവതി ദേവനന്ദയുമായി സംസാരിച്ചിരുന്നു. വീടിനുള്ളിൽ ജനലിലൂടെയായിരുന്നു മോളുമായി സംസാരിച്ചത്. ഇതിനുശേഷം 15 മിനിറ്റ് കഴിഞ്ഞ് ദേവനന്ദയെ കാണാതായത് എങ്ങനെ?