Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേവനന്ദയുടേത് മുങ്ങിമരണം തന്നെ; അബദ്ധത്തിൽ കാൽ വഴുതി പുഴയിൽ വീണു, ശാസ്ത്രീയ ഫലം പുറത്ത്

ദേവനന്ദയുടേത് മുങ്ങിമരണം തന്നെ; അബദ്ധത്തിൽ കാൽ വഴുതി പുഴയിൽ വീണു, ശാസ്ത്രീയ ഫലം പുറത്ത്

ചിപ്പി പീലിപ്പോസ്

, ശനി, 14 മാര്‍ച്ച് 2020 (11:07 IST)
അബദ്ധത്തിൽ കാൽ വഴുതി പുഴയിൽ വീണാണ് ദേവനന്ദ മരണപ്പെട്ടതെന്ന് ശാസ്ത്രീയ ഫലം. ഇന്നലെ വൈകിട്ടോടെ പരിശോധന ഫലം കണ്ണനല്ലൂർ പൊലീസിനു കൈമാറി. വെള്ളത്തിൽ‍ അബദ്ധത്തിൽ വീണു വെള്ളവും ചെളിയും ഉള്ളിൽ ചെന്നു മരിക്കാൻ ഇടയാക്കുന്ന സാഹചര്യമാണു കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
 
കുട്ടിയുടെ വയറ്റിൽ കണ്ട ചെളിയും വെള്ളവും മൃതദേഹം കണ്ട ഭാഗത്തു തന്നെയുള്ളതാണ്. അസ്വഭാവികതയൊന്നും കാണാനില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുങ്ങിമരണമാണെന്നായിരുന്നു പൊലീസിന്റേയും പ്രാഥമിക നിഗമനം.
 
എന്നാൽ, ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. കുട്ടി ആറിന് സമീപത്ത് തനിച്ച് പോകില്ലെന്നായിരുന്നു കുടുംബം പറഞ്ഞത്. ഈ സംശയം തീര്‍ക്കുന്നതിനായിട്ടായിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"എണ്ണവിലയിടിഞ്ഞതിന്റെ നേട്ടം സാധാരണക്കാരന് ലഭിക്കില്ല", രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി