‘തലമുടി വള്ളിയിൽ ഉടക്കി കിടക്കുകയായിരുന്നു‘; കുഞ്ഞിന്റെ മൃതദേഹം ഒഴുകി വന്നതാണെന്ന് മുങ്ങൽ വിദഗ്ധർ

ചിപ്പി പീലിപ്പോസ്
വെള്ളി, 28 ഫെബ്രുവരി 2020 (10:15 IST)
കൊല്ലം പള്ളിമണ്‍ ഇളവൂരിൽ കാണാതായ ആറു വയസുകാരിയുടെ മൃതദേഹം വെള്ളത്തിലൂടെ ഒഴുകി വന്നതാണെന്ന് തിരച്ചിലില്‍ ഏര്‍പ്പെട്ട മനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുട്ടിയുടെ തലമുടി വള്ളിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇല്ലായിരുന്നുവെങ്കിലും ഇനിയും ദൂരത്തിൽ മൃതദേഹം ഒഴുകി പോകുമായിരുന്നു.
 
നല്ല അടിയൊഴുക്ക് ഉണ്ടായിരുന്ന സ്ഥലത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ആ ഭാഗത്തേക്ക് എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.  
 
വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീടിനുള്ളിൽ കളിച്ച് കൊണ്ടിരിക്കെ ദുരൂഹസാഹചര്യത്തിലാണ് പെൺകുട്ടിയെ കാണാതായത്. ഒരു നാടു മുഴുവൻ അവൾക്കായുള്ള തിരച്ചിലിലായിരുന്നു. ദേവനന്ദയെ കാണാതായെന്ന് വിവരം ലഭിച്ചയുടൻ പൊലീസ് സംഘം എത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഒപ്പം നാട്ടുകാരും. മുങ്ങൽ വിദഗ്ധന്മാർ സമീപത്തുള്ള ആറ്റിൽ ഇറങ്ങി തിരച്ചിൽ നടത്തുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

ശബരിമല സ്വര്‍ണക്കൊള്ള: റിമാന്‍ഡില്‍ കഴിയുന്ന പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി ഇന്ന് അപേക്ഷ നല്‍കും

അടുത്ത ലേഖനം
Show comments